വിദേശ ദമ്പതികളുടെ പേരില്‍ പണം തട്ടിയെടുത്തതായി പരാതി

Tuesday 10 January 2017 10:47 pm IST

അയര്‍ക്കുന്നം: വിദേശ ദമ്പതികളുടെ പേരില്‍ സഹകരണ സംഘം പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് പണം തട്ടിയെടുത്തതായി പരാതി. അയര്‍ക്കുന്നം ലേബേഴ്‌സ് സഹകരണ സംഘം പ്രസിഡന്റും ഭരണസമിതിയും ചേര്‍ന്ന് അമയന്നൂര്‍ പാലൂത്താനത്തില്‍ റോജി മോന്‍ വര്‍ഗീസ് ഭാര്യ നിമിഷ എന്നിവരുടെ പേരില്‍ വ്യാജരേഖ ചമച്ച് അരലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്നാണ് പരാതി. സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സഹകരണ സംഘം പ്രസിഡന്റ് അമയന്നൂര്‍ പറപ്പോട്ട് ഷിനു ഭരണസമി തിയംഗമായ തോമസ് രാജന്‍ മറ്റൊരു ഭരണസമിതി അംഗമായ ഷീലാ ശശിയുടെ ഭര്‍ത്താവ് വി.ബി.ശശി എന്നിവര്‍ ചേര്‍ന്നാണ് പണം തട്ടിയെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളി ഞ്ഞത്. സംഘത്തിലെ അംഗങ്ങളായ റോജിമോന്‍, നിമിഷ റോജിമോന്‍ എന്നിവരുടെ പേരില്‍ സംഘം പ്രസിഡന്‍്ും ഭരണസമിതിയും ചേര്‍ന്ന് വായ്പ എടുക്കുകയും പിന്നീട് ഈ തുക തോമസ് രാജന്റെയും വി.ബി.ശശിയുടെയും പേരിലേയ്ക്ക് മാറ്റുകയും ആയിരുന്നു. യു.ഡി.എഫ്് ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.