ഹോം » ഭാരതം » 

നാല് ഭീകരരെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിക്കും

January 11, 2017

ന്യൂദല്‍ഹി: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഉള്‍പ്പെടെ നാല് ഭീകരരെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിക്കാന്‍ എന്‍ഐഎ കോടതിയുടെ നിര്‍ദ്ദേശം.

പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയ പാക്ക് ഭീകര സംഘടനാനേതാവ് മസൂദ് അസര്‍, സഹോദരന്‍ അബ്ദുള്‍ റൗഫ്, കൂട്ടുപ്രതികളായ ഷാഹിദ് ലത്തീഫ്, കാഷിഫ് ജാന്‍ എന്നിവരെ കുറ്റവാളികളായി പ്രഖ്യാപിക്കാനാണ് ദേശീയ അന്വേഷണ എജന്‍സിയുടെ പ്രത്യേക കോടതി നോട്ടീസ് നല്‍കിയത്.

ഇതനുസരിച്ച് ഇവരെ പ്രഖ്യാപിത കുറ്റവാളികളായി വിജ്ഞാപനം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

Related News from Archive
Editor's Pick