തൃശൂര്‍ : തെരഞ്ഞെടുപ്പില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ ജനങ്ങളേയും തൊഴിലാളികളേയും നിരന്തരം വഞ്ചിക്കുകയാണെന്ന് ഭാരതീയ മസ്ദൂര്‍ സംഘം (ബി.എം.എസ്) സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍. തൊഴില്‍ നഷ്ടപ്പെട്ട ചാരായ തൊഴിലാളികളുടെ സംസ്ഥാന സമര പ്രഖ്യാപന കണ്വെന്ഷന് മുണ്ടശ്ശേരി സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 22ന് നിയമസഭ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രദേശ് ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ ഫെഡറേഷന് പ്രസിഡന്റ് ബി. രാജശേഖരന് അധ്യക്ഷനായ ചടങ്ങില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി.
കെ.എന്‍.വിജയന്, എം.കെ.ഉണ്ണികൃഷ്ണന്, പി.എസ്.ശശി, കെ.മോഹന്‍ദാസ്, പി.സുന്ദരന്‍, കെ.എന്‍.വിജയന്, എന്‍.എന്‍.പ്രദോഷ്, ജോണി പട്ടിക്കാട്, ഷാജിലാല്‍, വേണാട് വാസുദേവന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: