18 പിസ്റ്റളുകളുമായി ആയുധവ്യാപാരികള്‍ പിടിയില്‍

Tuesday 10 January 2017 11:21 pm IST

ന്യൂദല്‍ഹി: പതിനെട്ട് അത്യാധുനിക പിസ്റ്റളുകളും 25 മാഗസിനുകളുമായി രണ്ട് ആയുധവ്യാപാരികള്‍ ദല്‍ഹിയില്‍ പിടിയില്‍. പ്രവീണ്‍ ചൗധരി, അമ്മാവന്‍ അമര്‍ സിങ് എന്നിവരെയാണ് ദല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം അറസ്റ്റു ചെയ്തത്. പിടിയിലായവര്‍ മധ്യപ്രദേശിലെ ആയുധ വ്യാപാരികളാണ്. തോക്കുകള്‍ നിര്‍മ്മിച്ച് യുപി, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇവര്‍ വിറ്റിരുന്നത്. ക്രിമിനലുകളും ഗുണ്ടകളുമാണ് ഇവരില്‍ നിന്ന് തോക്കുകള്‍ വാങ്ങിയിരുന്നത്.