നിര്‍മാണ മേഖലയില്‍ വന്‍ മുന്നേറ്റം

Wednesday 11 January 2017 4:31 am IST

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ നിര്‍മാണ മേഖലയെ തെല്ലും ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നിര്‍മാണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. നിര്‍മാണ മേഖലയെ ആണ് നോട്ട് അസാധുവാക്കല്‍ ബാധിക്കുന്ന ഏക മേഖലയായി വിലയിരുത്തിയിരുന്നത്. ഈരംഗത്ത് വന്‍തോതില്‍ പണമൊഴുക്ക് ആവശ്യമുണ്ടെന്നതാണ് ഇങ്ങനെ ഒരു വിലയിരുത്തലിലേക്ക് നയിച്ചത്. എന്നാല്‍ ഇത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 8986.38 കോടിയുടെ പുതിയ പദ്ധതികളാണ് ഡിസംബറിലവസാനിച്ച പാദവര്‍ഷം മാത്രം ഉണ്ടായത്. കഴിഞ്ഞ കൊല്ലം ഇതേ പാദത്തില്‍ 4278.25 കോടി ആയിരുന്നു. ഏതാണ്ട് ഇരട്ടിയിലേറെ വര്‍ദ്ധന. സെപ്റ്റംബര്‍ പാദത്തിലേതിനെക്കാള്‍ മൂന്നിരട്ടിയുമാണിത്. സെപ്റ്റംബര്‍ പാദത്തില്‍ 3210.58 കോടിയുടെ പദ്ധതികള്‍ മാത്രമാണുണ്ടായിരുന്നത്.