ഹോം » ഭാരതം » 

പഞ്ചാബില്‍ കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആം ആദ്മി

വെബ് ഡെസ്‌ക്
January 11, 2017

ന്യൂദല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആം ആദ്മി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ദല്‍ഹി ഉപമുഖ്യമന്ത്രിയും ആപ്പിന്റെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. മൊഹാലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.

അരവിന്ദ് കേജ്‌രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. ആം ആദ്മിയെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍.

അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചോദിക്കുന്ന ആപ്പിന് പഞ്ചാബികളില്‍ വിശ്വാസമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അകാലിദളിന്റെ മുതിര്‍ന്ന നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു. ഫെബ്രുവരി 14നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick