ഹോം » വാര്‍ത്ത » കേരളം » 

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ ലണ്ടനിൽ കുരുങ്ങി

വെബ് ഡെസ്‌ക്
January 11, 2017

ലണ്ടൻ: ലണ്ടനില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ നിയമനടപടികളില്‍ കുരുങ്ങിക്കിടക്കുന്നു. പത്തു വർഷമായി ലണ്ടനിൽ സ്ഥിര താമസമായ ശിവപ്രസാദിന്റെ മൃതദേഹമാണ് ഒരാഴ്ചയായി ലണ്ടനിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 19ന് ശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ലാത്ത ശിവയുടെ മൃതദേഹം കഴിഞ്ഞ ആഴ്ച അനാഥമായ നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു. ബ്രിട്ടനിൽ ബന്ധുക്കളോ മറ്റോ ഇല്ലാതെ പോയ ശിവയുടെ മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി എംബസിയെ ഏൽപ്പിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോഴും എന്താണ് മൃതദേഹം നാട്ടിൽ എത്താൻ വൈകുന്നതെന്ന് ചോദ്യത്തിന് ഉത്തരമില്ല. മൃതദേഹം നാട്ടിൽ എത്തിക്കാൻ ആവശ്യമായ പണത്തിന് തടസം ഇല്ലെന്നു എംബസി വക്താക്കൾ പറയുന്നുണ്ടെങ്കിലും വെറും രേഖകൾ കിട്ടാൻ ഉള്ള കാലതാമസമാണ് തടസ്സം എങ്കിൽ നോർക്കയും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ്‌ പുലർത്തിയതെന്ന് വ്യക്തമാവുകയാണ്.

മരണത്തെ കുറിച്ച് ആദ്യ സൂചന ലഭിച്ചപ്പോൾ തന്നെ മലയാളി സമൂഹത്തിന്റെ പ്രതിനിധികൾ പോലീസുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ മൃതദേഹം ദിവസങ്ങളിൽ തന്നെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് വ്യക്തമായ രൂപരേഖ ലഭിക്കുമായിരുന്നു. എന്നാൽ പണച്ചെലവ് ആര് വഹിക്കും എന്ന തർക്കത്തിന് മുന്നിൽ മൃദദേഹം ഏറ്റെടുക്കാൻ ആളില്ലാതെ പോയ സാഹചര്യത്തിലാണ് എംബസിക്കു മുന്നിൽ ശിവയുടെ കാര്യം എത്തുന്നതും ഇപ്പോൾ നിയമ നടപടികളിൽ കുരുങ്ങി നാട്ടിൽ എന്നെത്തും എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ പോകുന്നതും.

യുകെ മലയാളികളിൽ പലരും ഇടപെടാൻ തയ്യാറായതോടെ ഇന്നലെ മുതൽ നോർക്കയിൽ നിന്നും ഈ ആവശ്യം സംബന്ധിച്ച് എംബസിയിൽ നിർദേശം എത്തിയതായി സൂചനയുണ്ട്. ഇതോടെ പണം ആവശ്യമാണെങ്കിൽ അതിനു വേണ്ടി രംഗത്തിറങ്ങാനും യുകെ മലയാളി സമൂഹത്തിൽ ഒട്ടേറെ പേർ തയ്യാറായി രംഗത്തുണ്ട്. എന്നാൽ മുൻ കാലങ്ങളിൽ ഇത്തരം ആവശ്യത്തിന് മുന്നിൽ നിന്നവരും യുകെ മലയാളികളെ പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളുടെയും മൗനം ദുരൂഹമാണ്. ശിവപ്രസാദ് അനാഥനായി മരിച്ചു എന്ന സാഹചര്യമാണ് സംഘടനകളെ പിന്നോക്കം വലിക്കുന്നതെന്നു സൂചനയുണ്ട്. ഭാര്യ ശാലുവും നാലു വയസുകാരന്‍ മകന്‍ ചന്ദ്രമൌലിയും ആറാം ക്ലാസില്‍ പഠിക്കുന്ന മകള്‍ പീയുഷയും നാട്ടിലാണുള്ളത്.

ഈ സാഹചര്യത്തിൽ ലണ്ടൻ മലയാളി എന്ന വിശേഷണം പോലും ബാധ്യതയായി മാറിയ ശിവപ്രസാദിന് വേണ്ടി, അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ഉദാരമതികളുടെ കരുണ തേടുകയാണ്. ആരും ഇല്ലാതെ ഒറ്റപ്പെട്ടു പോകുന്നവർക്ക് മുന്നിൽ ലോക നന്മ ഒരിക്കലും ഇല്ലാതാകുന്നില്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ്. ശിവയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി ഏറ്റെടുത്തിരിക്കുന്നത് ബൈജു സലിം ( ഓക്സ്ഫോർഡ്), മനോജ് പിള്ള ( ഡോർസെറ്റ്), സുഗതൻ തെക്കേപ്പുര ( ഈസ്റ്റ് ഹാം ) രാജേഷ് (ന്യുകാസിൽ ) തുടങ്ങിയ പൊതു പ്രവർത്തകരാണ്. ഇതോടൊപ്പം ശിവയുടെ പത്നിക്കും കുട്ടികൾക്കും കൈത്താങ്ങാകാനുള്ള ശ്രമങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ് അടക്കമുള്ള സന്നദ്ധ സംഘടനകളും ആരംഭിച്ചിട്ടുണ്ട്. ഈ ശ്രമത്തിൽ പങ്കാളി ആകാൻ ഓരോ യുകെ മലയാളിയും തയ്യാറാകണമെന്ന് ഇടുക്കി ചാരിറ്റിക്ക് വേണ്ടി ടോം ജോസ് അറിയിച്ചു . ശിവയുടെ ഭാര്യയ്ക്ക് നേരിട്ട് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി അവരുടെ അക്കൗണ്ട് നമ്പറും പ്രസിദ്ധീകരിക്കുന്നു .

salu k , ac no – 67166382119, SBT vattiyoorkavu , IFSC Code SBTR 00433
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick