പയ്യോളി: ബാങ്കിംഗ് രംഗത്ത് ഡിജിറ്റലൈസഷേന് നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ മാനദണ്ഡപ്രകാരം ജില്ലയിലെ ആദ്യ ഡിജിറ്റലൈസ്ഡ് ഗ്രാമമായി ഇരിങ്ങല്‍ വില്ലേജിനെ പ്രഖ്യാപിച്ചു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം 40 പൊതുജനങ്ങള്‍ക്കും 10 വ്യാപാരികള്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗ് സംബന്ധിച്ച് പരിശീലനം നല്കിയാല് പ്രസ്തുത ഗ്രാമത്തെ ഡിജിറ്റലൈസ്ഡ് ആയി പ്രഖ്യാപിക്കാം.
ഡിജിറ്റല്‍ ബാങ്കിംഗ് രീതിയെക്കുറിച്ച് വടകര മടപ്പള്ളി എച്ച്എസ്എസിലെ 50 പ്ലസ്വണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ എച്ച്എസ്എസില്‍ എന്‍എസ്എസ് ക്യാമ്പ് നടത്തി വളണ്ടിയര്‍മാര്‍ വീടുകളും വ്യാപാരികളെയും സന്ദര്‍ശിച്ച് ഡിജിറ്റല്‍ ബാങ്കിംഗിനെക്കുറിച്ച് പരിശീലനം നല്കി. അക്ഷയ സെന്ററില്‍ ക്യാമ്പ് നടത്തി ആധാര്‍ നമ്പര്‍ ബാങ്കുമായി ബന്ധിപ്പിക്കലും നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ പി.എന്‍. അനില്‍കുമാര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: