കൊല്ലം: കളക്ട്രേറ്റിനുള്ളില്‍ രക്തതുള്ളികള്‍ കാണപ്പെട്ടത് ജീവനക്കാരെയും പൊതുജനങ്ങളെയും പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ പത്തിനോടെ രണ്ടാംനിലയിലുള്ള ആര്‍ഡിഒ ഓഫീസിന് സമീപത്തെ ശുചിമുറിക്ക് സമീപത്ത് നിന്നും ജില്ലാസപ്ലൈ ഓഫീസ് വരെയാണ് ഇത് കണ്ടത്. രക്തം നായയുടെ കാല്പാദത്തില് പതിഞ്ഞ നിലയിലായിരുന്നു. കൂടുതല്‍ രക്തം തളം കെട്ടിനിന്ന സ്ഥലം പിന്നീട് കഴുകി വൃത്തിയാക്കി. ബോംബ് സ്ക്വാഡും പോലീസ്നായയും വിശദമായി പരിശോധന നടത്തി. ആര്‍ഡിഒയും പോലീസും സ്ഥലത്തുണ്ടായിരുന്നു. കളക്ട്രേറ്റിനുള്ളില്‍ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ എലികളെയും മറ്റും പിടിച്ചുകൊണ്ടുപോയതാകാമെന്നാണ് പ്രാഥമികനിഗമനം. ബോംബ് സ്ഫോടനം നടന്നതിന് ശേഷം ദിവസവും രാവിലെ പരിശോധനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: