ഹോം » കേരളം » 

സോളാര്‍ ബോട്ട് ഉദ്ഘാടനം ഇന്ന്

January 12, 2017

വൈക്കം: സോളാര്‍ പ്രഭ ചൊരിഞ്ഞ് വൈക്കം-തവണക്കടവ് ഫെറിയില്‍ ‘ആദിത്യ’ ഇന്ന് സര്‍വീസ് ആരംഭിക്കും. വൈകുന്നേരം അഞ്ചിന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയുഷ് ഗോയല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. സോളാര്‍ ബോട്ടിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജലഗതാഗത വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആദ്യ സോളാര്‍ ബോട്ടാണ് വൈക്കത്തേത്. ഒരാഴ്ചത്തെ ട്രയല്‍ സര്‍വീസിനും ജീവനക്കാരുടെ പരിശീലനത്തിനും ശേഷമാണ് ആദിത്യ ഔദ്യോഗിക സര്‍വീസ് തുടങ്ങുന്നത്.

തടിബോട്ടിലെ ദുരിതയാത്രയില്‍ ക്ലേശമനുഭവിച്ചുകൊിരിക്കുന്ന വൈക്കത്തെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ് സോളാര്‍ ബോട്ട്. നിലവില്‍ മൂന്ന് തടിബോട്ടുകള്‍ സര്‍വീസ് നടത്തുന്ന വൈക്കം-തവണക്കടവ് ഫെറിയില്‍ ഒരു ബോട്ട് യന്ത്രത്തകരാര്‍ മൂലം പലപ്പോഴും കായലില്‍ ഒഴുകി നടക്കുന്നത് പതിവാണ്. ഇതുമൂലം യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. ഈ സാഹചര്യത്തില്‍ സോളാര്‍ ബോട്ടിന്റെ വരവ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാണുന്നത്.

ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോട്ട് നിര്‍മിച്ചത്. അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും ഇല്ലെന്ന സവിശേഷതയും ഇതിനു്. ര് ഇലക്ട്രിക് മോട്ടോറുകളും ലിഥിയം അയണ്‍ ബാറ്ററികളുമാണ് ബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. 20 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ബോട്ടിന് മണിക്കൂറില്‍ 14 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. അരൂരിലെ ജലഗതാഗത വകുപ്പിന്റെ യാര്‍ഡിനുസമീപമുള്ള കായലില്‍ ബോട്ട് പരീക്ഷണഓട്ടവും നടത്തിയശേഷമാണ് വൈക്കത്തെത്തിച്ചിരിക്കുന്നത്.

മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ.മാണി, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ സി.കെ ആശ, അഡ്വ. എ.എം ആരിഫ്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ്, ജലഗതാഗത വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാജി വി.നായര്‍ എന്നിവര്‍ പ്രസംഗിക്കും.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick