ഹോം » കേരളം » 

ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

January 12, 2017

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എസ്.പി ബിജു. കെ. സ്റ്റീഫന്റെ നേതൃത്വത്തിലാണ് അന്വേഷണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ കോളേജിലെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍, സഹപാഠികള്‍, അധ്യാപകര്‍ എന്നിവരുടെ മൊഴിയെടുക്കും. ജിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും മൂക്കില്‍ മുറിവുണ്ടായിരുന്നുവെന്നുമുള്ള സഹപാഠികളുടെ വെളിപ്പെടുത്തലാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കോളേജ് മാനേജ്‌മെന്റ് അവകാശപ്പെടുന്നതുപോലെ ജിഷ്ണുവിനെ കോപ്പിയടിച്ചതിന് പിടികൂടിയിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

എസ്.എസ്.എല്‍.സിക്കും പ്‌ളസ്ടുവിനും നല്ല മാര്‍ക്കുണ്ടായിരുന്ന ജിഷ്ണു കോപ്പിയടിക്കേണ്ട കാര്യമില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. കോപ്പിയടി പിടികൂടിയതിലുള്ള മനോവിഷമമാണ് ആത്മഹത്യക്കുകാരണമെന്ന തങ്ങളുടെ വാദത്തില്‍ മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയാണ്.

Related News from Archive
Editor's Pick