ഹോം » കേരളം » 

അക്കോമഡേഷന്‍ സെന്ററില്‍ ഭക്തരെ കബളിപ്പിക്കുന്നു

January 12, 2017

ശബരിമല: ഡെപ്പോസിറ്റായി വാങ്ങുന്ന തുക അക്കോമഡേഷന്‍ സെന്ററില്‍ നിന്നു തിരികെ നല്‍കാതെ ഭക്തരെ കബളിപ്പിക്കുന്നു. അനുവദിച്ച സമയത്തിനുള്ളില്‍ മുറി ഒഴിഞ്ഞു നല്‍കിയില്ല എന്നു പറഞ്ഞാണ് പണം തിരികെ നല്‍കാതിരിക്കുന്നത്.

സന്നിധാനത്തെ വിവിധ ഡോണര്‍ ഹൗസുകളില്‍ പന്ത്രണ്ട് മണിക്കൂറിനാണ് വിവിധ വാടക ഈടാക്കിവരുന്നത്. വാടകയ്‌ക്കൊപ്പം ഒരു ദിവസത്തെ വാടക ഡെപ്പോസിറ്റായും അടപ്പിക്കും. പന്ത്രണ്ട് മണിക്കൂര്‍ കഴിഞ്ഞുള്ള ഒരു മണിക്കൂര്‍ കൂടി ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് വാടകയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇളവ് അനുവദിച്ച സമയവും കഴിഞ്ഞാല്‍ പിന്നീടുള്ള ഓരോ മണിക്കൂറിനും പ്രത്യേക നിരക്കിലാണ് വാടക ഈടാക്കേണ്ടത്.

എന്നാല്‍ ഈ വിവരം അറിയാത്ത ഭക്തരില്‍ നിന്നു ഡെപ്പോസിറ്റായി വാങ്ങിയ മുഴുവന്‍ തുകയും ഈടാക്കുന്നതായാണ് പരാതി. ഇങ്ങനെ തിരികെ നല്‍കാതിരിക്കുന്ന തുകയ്ക്ക് പ്രത്യേക രസീതും നല്‍കാറില്ല.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick