ചെറുതോണി: മാലിന്യത്തില്‍ നിന്നും തീ പടര്‍ന്ന് തേയിലച്ചെടികള്‍ കത്തിനശിച്ചു. പ്രകാശ് ഐപ്പന്‍പറമ്പില്‍ സിബിയുടെ തേയില തോട്ടത്തിലാണ് തീ പടര്‍ന്ന് 350 ചെടികള്‍ കത്തിനശിച്ചത്. പ്രകാശ് മാടപ്ര റോഡിന് സമീപമാണ് സംഭവം.
കാമാക്ഷി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ഈ പ്രദേശത്ത് മെമ്പറുടെ നേതൃത്വത്തില്‍ കാടുകള്‍ വെട്ടിമാറ്റുകയും മാനില്യങ്ങള്‍ നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടന്നിരുന്നു. ഇവ പൂര്‍ണ്ണമായി നശിപ്പിക്കുന്നതിനായി തീയിട്ട് കത്തിച്ചുകളയുവാന്‍ ശ്രമിച്ചു.
എന്നാല്‍ ഉച്ചയോട് അടുത്ത സമയം ആയതിനാല്‍ പെട്ടെന്ന് വ്യാപിച്ച തീ നിയന്ത്രിക്കാന്‍ കഴിയാതെവന്നതോടെ തൊട്ടടുത്തുള്ള തേയില തോട്ടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. രണ്ട് വര്‍ഷം പ്രായമായ ചെടികളാണ് കത്തിനശിച്ചത്. സംഭവത്തെതുടര്‍ന്ന് തങ്കമണി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്തതിനാല്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും കളകടര്‍ക്കും പരാ
തി നല്‍കിയതായി കൃഷിയുടമ സിബി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: