കാരിക്കോട്: ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന തിരുവാതിര ആഘോഷം ധന്യമായ അനുഭവം പകര്‍ന്നു.
ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര പഠിപ്പിക്കുന്ന ആചാര്യന്മാരെയും വിദ്യാലയത്തിലെ കുട്ടികളുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പാദംകഴുകി ആരതി ഉഴിഞ്ഞ് ആദരിച്ചു. വിദ്യാലയത്തിലെ അദ്ധ്യാപികമാര്‍ പൊന്നാട ചാര്‍ത്തി അദ്ധ്യാത്മിക പുസ്തകം നല്കി അനുഗ്രഹം ഏറ്റുവാങ്ങി.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരുവാതിര മാതൃദിനാഘോഷം വിവേകാനന്ദ വേദിക് മിഷന് ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്തു. മാതൃസമിതി അദ്ധ്യക്ഷ ശാലിനി മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.വേണുഗോപാല്‍ തിരുവാതിര സന്ദേശം നല്കി.
എസ്.അമ്പിളി, ഒ.കെ.ഹരിദാസ്, സ്കൂള്‍ മാനേജര്‍ കെ.ടി.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ തിരുവാതിര, കുട്ടികളും അമ്മമാരും പങ്കെടുത്ത മെഗാ തിരുവാതിരകളി എന്നിവയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: