ഹോം » കേരളം » 

സിന്‍ഡിക്കേറ്റ് നിയമനം: എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്

January 12, 2017

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് മുന്‍ എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എം. പ്രകാശന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ എന്നിവരെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ സിന്‍ഡിക്കേറ്റിലേക്ക് നിയമിച്ചതെന്നും മതിയായ യോഗ്യതയില്ലാത്ത ഇവരെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നിയമിച്ചതെന്നും ആരോപിച്ച് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല തുടങ്ങിയവരെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick