തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് കവടിയാര്‍ സ്ക്വയറില്‍ സ്ഥിതിചെയ്യുന്ന സ്വാമി വിവേകാനന്ദസ്വാമിയുടെ പ്രതിമ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉദ്ഘാടനം ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നഗരസഭയുടെ കൈവശമുള്ള സ്ഥാപനം വേണ്ടരീതിയില്‍ സംരക്ഷിക്കാനോ ആവശ്യമായ പരിപാലനം നടത്താനോ നഗരസഭ ശ്രദ്ധിക്കുന്നില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ജനുവരി 12 സ്വാമിയുടെ ജന്മദിനം ദേശീയ യുവജനദിനമായി മുന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളതാണ്. പ്രതിമയും പരിസരവും ഉദ്യാനവും തുറന്ന സ്റ്റേജും വൃത്തിയാക്കാന്‍ നിരവധിപേര്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. ജന്മദിനത്തിന് മുന്‍പായി അതെല്ലാം ശരിയാക്കാമെന്ന് മേയര്‍ തന്നെ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ അതൊന്നും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത്, സ്വാമിയോട് കാണിക്കുന്ന അവഗണനയും വഞ്ചനയുമാണ്. ഈ നിലപാടില്‍ ശക്തിയായി പ്രതിഷേധിക്കുന്നതായി രാജഗോപാല്‍ എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: