തിരുവനന്തപുരം: ക്ഷേത്രഭണ്ഡാരത്തില്‍ 56,000 രൂപയുടെ അസാധു നോട്ടുകള്‍ കണ്ടെത്തി. പൂജപ്പുര നാഗരുകാവ് ക്ഷേത്രത്തിലെ ഭണ്ഡാരത്തില് നിന്നാണ് 1000 രൂപയുടെ 55 നോട്ടുകളും 500 രൂപയുടെ രണ്ട് നോട്ടുകളും ലഭിച്ചത്. 31 ന് നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ അസാധു നോട്ടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു. ആയില്യം പ്രമാണിച്ച് ജനുവരി എട്ടിന് ക്ഷേത്രത്തിനുള്ളിലും നടയിലും ഉള്ള ഭണ്ഡാരങ്ങള്‍ എണ്ണിയപ്പോഴാണ് 56,000 രൂപ അസാധു നോട്ടുകളാണെന്ന് കണ്ടെത്തിയത്. ഏത് ഭണ്ഡാരത്തില് നിന്നുള്ളതാണ് തുകയെന്ന് വ്യക്തമായിട്ടില്ല. നോട്ടുകള്‍ മാറുന്നതിന് റിസര്‍വ് ബാങ്കുമായി ക്ഷേത്രം ബന്ധപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: