ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലുണ്ടായ അഗ്നിബാധയിൽ ഏഴു പേര് വെന്ത് മരിച്ചു. എട്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
മഹമ്മൂദ് ബോത്തിയിലെ ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: