പേരാമ്പ്ര: സിപിഎം അഴിഞ്ഞാട്ടത്തിനെതിരെ പേരാമ്പ്രയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചില്ല. വിദ്യഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടന്നു. ബിജെപി ഉത്തരമേഖല പ്രചരണ യാത്രയുടെ ജനപങ്കാളിത്തം കണ്ട് വിറളിപൂണ്ട സിപിഎമ്മുകാര്‍ പ്രകടനമായെത്തി ബിജെപി പതാകകളും പ്രചരണ ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി.കെ. പ്രമോദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം പോലീസിന്റെ പൂര്‍ണ പിന്തുണയോടെ അഴിഞ്ഞാട്ടം നടത്തിയത്.
ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ്, ജനറല്‍ സെക്രട്ടറി എ. ബാലചന്ദ്രന്, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് സി. രാജന്, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് സി. രാജന്, ബാലഗോകുലം താലൂക്ക് രക്ഷാധികാരി പി.സി. സുരേന്ദ്രനാഥ്, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വത്സരാജ്, കെ.കെ. രജീഷ്, കെ.എം. ബാലകൃഷ്ണന്, കെ.ഇ. സേതുമാധവന്, തറമ്മല്‍ രാകേഷ്, സുരേഷ് കണ്ടോത്ത്, കെ.എം. സുധാകരന്, കെ.എം. ഗണേശന്, കെ.കെ, സുനോജന്‍, സി.കെ, ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: