കൊല്ലം: എക്സൈസ് നടത്തിയ റെയ്ഡില്‍ നഗരത്തില്‍ നിന്നും പാന്‍മസാല ശേഖരം പിടികൂടി. താമരക്കുളത്തുള്ള ലോഡ്ജില്‍ നിന്നുമാണ് 2000 പാക്കറ്റ് ശംഭുഹാന്സ്, 29 കിലോ മറ്റു പാന്മസാലയും എക്സൈസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി റായിസ് അഹമ്മദ്(40) നെ കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ജി. മുരളീധരന്‍നായരുടെ നിര്‍ദ്ദേശാനുസരണം സിഐ ജെ. താജുദ്ദീന്‍കുട്ടി, ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: