കൊടുങ്ങല്ലൂര്‍: ദേശീയഗാനവിരുദ്ധ പ്രസ്താവന നടത്തിയ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വേദി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ചു. കഴിഞ്ഞദിവസം പരിപാടിടന്ന വേദിയും പരിസരവും അടിച്ചുവാരിയാണ് ശുദ്ധികലശം നടത്തിയത്. ദേശവിരുദ്ധ ശക്തികള്‍ക്ക് വളരാന്‍ കൊടുങ്ങല്ലൂരിന്റെ മണ്ണ് അനുവദിക്കില്ലെന്നറിയിച്ചാണ് യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിച്ചത്. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന്‍ നെടിയിരിപ്പില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.എസ്.ശിവറാം അദ്ധ്യക്ഷത വഹിച്ചു. ഡി.ആര്.ശരത്, അനൂപ് ശശി എന്നിവര്‍ സംസാരിച്ചു. ഷിജു നാരായണമംഗലം, വിബീഷ് പുല്ലൂറ്റ്, സുജിത്, സൂരജ്, ഡിജില്‍, അശ്വന്ത്, അനീഷ് കാര്ത്തികേയന്, അജിത്, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: