കൊച്ചി: മലയാള ചലച്ചിത്ര താരങ്ങള്‍ രൂപം കൊടുത്ത സെലിബ്രിറ്റി കേരളയുടെ ആദ്യ നാടകാവതരണം ഫെബ്രുവരി 5ന് വൈകിട്ട് 6 മണിക്ക് ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടക്കും. കെ.ടി. മുഹമ്മദ് രചിച്ച ‘സ്വന്തം ലേഖകന്‍’ ആണ് സെലിബ്രിറ്റി കേരള ആദ്യമായി അവതരിപ്പിക്കുന്നത്. നാടക, സീരിയല്‍, സിനിമ രംഗത്തെ നിറസാന്നിധ്യമായ കലാശാല ബാബുവാണ് നാടകം സംവിധാനം ചെയ്തത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ അന്നം ചാരിറ്റി ഈസ് (ഫേസ്) എന്ന സന്നദ്ധ സംഘടനയുടെ ധനശേഖരണാര്‍ഥമാണ് സെലിബ്രിറ്റി കേരളയുടെ ആദ്യ നാടകാവതരണം.
നാടകത്തിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പന കലാശാല ബാബു നിര്‍വഹിച്ചു. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ സെക്രട്ടറി ടി. വിനയ്കുമാര്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. താരങ്ങളായ കെ.ടി.എസ്. പടന്നയില്‍, സീനത്ത്, നീനാ കുറുപ്പ്, നിര്‍മാതാക്കളായ കെ.വി. ഷാജി, രഞ്ജിത്ത് പൊന്നന്, ഫേസ് മാനേജിങ് ട്രസ്റ്റി ടി.ആര്. ദേവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: