തേഞ്ഞിപ്പലം: ശാസ്ത്ര മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിനും നൂതന അറിവുകള്‍ പരസ്പരം കൈമാറുന്നതിനും ഏറ്റവും മികച്ച വേദിയാണ് കേരള ശാസ്ത്ര കോണ്‍ഗ്രസെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു.
29-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ആമുഖ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ഗവേഷണ പ്രബന്ധാവതരണം, സംവാദസദസ്സ്, ബാലശാസ്ത്ര കോണ്‍ഗ്രസ്, പുരസ്കാര വിതരണം തുടങ്ങിയവയെല്ലാം ശാസ്ത്ര മേഖലയുടെ പ്രോത്സാഹനത്തിനും പുതുഗവേഷണങ്ങള്‍ക്കും വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം ആരോഗ്യ മേഖലയുടെ ഉന്നതിക്ക് ഉതകുന്ന തരത്തിലുള്ളതാണ്. ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. ഡോ. സി. അനില്‍ കുമാര്‍ കേരള ശാസ്ത്ര കോണ്‍ഗ്രസിനെ പരിചയപ്പെടുത്തി. പ്രൊഫ.കെ.പാപ്പുട്ടി പ്രഭാഷണം നടത്തി. ബോട്ടണി വകുപ്പ് മേധാവി ഡോ.ജോണ്‍ ഇ. തോപ്പില്‍ സ്വാഗതവും ഡോ.സി.സി.ഹരിലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: