ബാഴ്സിലോണ: റയല്‍ മാഡ്രിഡ് സ്പാനിഷ് കോപ്പ ഡെല്‍ റെ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സെവിയ്യയെ തകര്‍ത്താണ് റയല്‍ വിജയം കൈവരിച്ചത്.
ഇന്ന് പുലര്‍ച്ചെ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ സമനിലയില്‍(3-3) പിരിഞ്ഞു. ഇഞ്ച്വറി ടൈമില്‍ കരീം ബെന്‍സേമ നേടിയ ഗോളാണ് റയലിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഇതോടെ റയല്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 40 മത്സരങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
39 മത്സരങ്ങളില്‍ പരാജയമറിയാതെ മുന്നേറിയ ബാഴ്സിലോണയെയാണ് റയല്‍ മറികടന്നത്. ആദ്യ പാദത്തില്‍ 3-0ന് റയല്‍ സെവിയ്യയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: