കോഴിക്കോട്: നഗരത്തില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 3500 ഓളം പാക്കറ്റ് ഹാന്‍സ് ആണ് കസബ എസ്ഐ സജീവിന്റെ നേതൃത്വത്തില്‍ സിറ്റി പോലീ സ് കമ്മീഷണറുടെ കീഴിലുള്ള ഇടിമിന്നല്‍ ഷാഡോടീം പിടികൂടിയത്. നഗരത്തിലെ വിദ്യാര് ത്ഥികള്‍ക്കും കടകളിലേക്കുമായി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് ഹാന്‍സ് എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
സ്കൂളിന് സമീപത്ത് ബൈക്കില്‍ ഹാന്‍സ് വിതരണം ചെയ്യുകയായിരുന്ന റിനാസിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് ഹാന്‍സ് എത്തിച്ചുകൊടുക്കുന്ന മൊത്തവിതരണക്കാരനായ സജിയെക്കുറിച്ച് വിവരം ലഭിക്കുകയും ഇയാളെ പിടികൂടുകയും ചെയ്തത്. 3000 പാക്കറ്റ് ഹാന്‍സ് ഇവരില്‍ നിന്നാണ് പിടികൂടിയത്. കൂടാതെ മറ്റൊരു സ്കൂള്‍ പരിസരത്ത് ഓട്ടോറിക്ഷയില്‍ വിതരണം ചെയ്യാനെത്തിയ അഞ്ഞൂറോളം പാക്കറ്റ് ഹാന്‍സുമായി ഓട്ടോഡ്രൈവര്‍ ബീരാന്‍കോയയെയും വിതണക്കാരനായ ഫൈസലിനെയും പിടികൂടി. നഗരപരിധിയില്‍ വിദ്യാര്‍ത്ഥികളില്‍ പുകയില ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗവും അവര്‍ക്കുനേരെയുള്ള മറ്റ് ചൂഷണങ്ങളും തടയുന്നതിനായി കസബ സിഐയുടെയും വനിതാ സിഐയുടെയും മേല്‍നോട്ടത്തിലാണ് വനിതാ പോലീസുകാര്‍ അടങ്ങിയ ഇടിമിന്നല്‍ ഷാഡോടീം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: