തുറവൂര്‍: ബസില്‍ കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തട്ടി വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കോടംതുരുത്ത് ചിറ്റേത്തറ ഷേര്‍ളി സേവ്യറിനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ കുത്തിയതോട് ബസ്സ്റ്റോപ്പിലായിരുന്നു അപകടം. ബസില്‍ കയറുന്നതിനിടെ വാതില്‍ തട്ടി താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: