ന്യൂദല്‍ഹി: ഏകദിനത്തിനും ടെസ്റ്റിനും വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായോഗികമല്ലെന്ന് ധോണി പറഞ്ഞു. അതുകൊണ്ടാണ് താന്‍ ഏകദിന-ടി-20 നായകസ്ഥാനം ഒഴിഞ്ഞതെന്നും ധോണി മാധ്യമങ്ങളോട് പറഞ്ഞു. ഏകദിന നായകസ്ഥാനമൊഴിഞ്ഞതിനുശേഷം ആദ്യമായി പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു ധോണി.
ഏകദിന, ടി20 നായകസ്ഥാനമെന്നത് വലിയ വെല്ലുവിളിയല്ല. വിരാട് കോഹ്ലിക്ക് അത് അനായാസം കൈകാര്യം ചെയ്യാനാവും. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിക്ക് ആവശ്യമായ പിന്തുണയും നിര്‍ദേശങ്ങളും നല്‍കുമെന്നും ധോണി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി വരെ തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇപ്പോള്‍ തന്നെ തീരുമാനം പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് ഈ സമയം തന്നെ തെരഞ്ഞെടുത്തത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: