പുതുച്ചേരി: കേരള വനിതകള്‍ ദേശീയ സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഛത്തീസ്ഗഢിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് കേരളം കലാശക്കളിക്ക് അര്‍ഹത നേടിയത്. 72-70 എന്ന ക്രമത്തിലായിരുന്നു കേരള വനിതകള്‍ വിജയിച്ചത്.
ഛത്തീസ്ഗഢിന്റെ ആറടി പതിനൊന്ന് ഇഞ്ച് ഉയരക്കാരിയായ പൂനം ചതുര്‍വേദിയെ പിടിച്ചുകെട്ടുന്നതില്‍ വിജയിച്ചതാണ് കേരളത്തെ തുണച്ചത്. എങ്കിലും പൂനം 36 പോയിന്റ് നേടി. കേരളത്തിനായി ജീന. പി.എസ്, അഞ്ജന. പി.ജി എന്നിവര്‍ 20ഉം പൂജമോള് 12ഉം മെര്ലിന് വര്‍ഗ്ഗീസ് 11ഉം പോയിന്റ് നേടി. ഫൈനലില്‍ തെലങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍.
പുരുഷ ഫൈനലില്‍ ഉത്തരാഖണ്ഡും തമിഴ്നാടും ഏറ്റുമുട്ടും.
ഉത്തരാഖണ്ഡ് പഞ്ചാബിനെയും തമിഴ്നാട് രാജസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: