കുറവിലങ്ങാട്; പഞ്ചായത്ത് ബസ്റ്റാന്ഡിനുസമീപത്തുള്ള കൊക്കോതോട്ടത്തിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. ആനമലയില്‍ എ പി ജോസഫിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ പഞ്ചായത്ത് മാര്‍ക്കറ്റിലെ കച്ചവടക്കാരും സാധനങ്ങള്വാങ്ങാനെത്തിയവരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. വിവിരമറിഞ്ഞ് കടുത്തുരുത്തിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: