മലയിന്‍കീഴ്: കിണറ്റില്‍ വീണ തൊഴിലാളിയെ അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര റസ്സല്‍പുരം പിണങ്ങോട്ടുകുഴി പുതുശ്ശേരിയില്‍ രഞ്ജിത്ത് (27 ) നെയാണ് അഗ്നിശമന സേന രക്ഷിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. എരുത്താവൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ സെല്‍വരാജിന്റെ പുരയിടത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് കാല് വഴുതി രഞ്ജിത്ത് കിണറ്റിലേക്ക് പതിച്ചത് .നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു നെയ്യാറ്റിന്‍കരയില്‍ നിന്നും അഗ്നിശന സേന എത്തി രഞ്ജിത്തിനെ കരയ്ക്കെത്തിച്ചു. .വീഴ്ചയില്‍ കൈക്കും മുതുകിനും കാലുകളിലും പരിക്കുണ്ട്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന് ഓഫീസര്‍ സജിത്ത് എസ്. വി ,ലീഡിങ് ഫയര്മാന് സുനില്‍കുമാര്‍,ഫയര്മാന്മാരായ സുകു ,രഞ്ജിത്ത്,സുബിന് ,ഡ്രൈവര്‍ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: