തിരുവനന്തപുരം: സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് ചെയര്മാന് കമലിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമിയില്‍ നടന്നുവരുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ സാംസ്കാരികവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയതിന് വ്യവസായവകുപ്പു മന്ത്രിക്ക് പുറത്തുപോകേണ്ടിവന്ന സാഹചര്യം സാംസ്കാരികവകുപ്പുമന്ത്രി ഓര്‍ക്കുന്നത് നന്നായിരിക്കും. റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കേണ്ട സാഹചര്യം സൃഷ്ടിച്ച് താല്‍ക്കാലിക കരാര്‍ നിയമനങ്ങളിലൂടെ പാര്‍ശ്വവര്‍ത്തികളെയും ബന്ധുക്കളെയും പാര്‍ട്ടിക്കാരെയും കുത്തിനിറയ്ക്കുന്ന നയം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും പുഞ്ചക്കരി സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: