പേട്ട: സിപിഎം ഗുണ്ടയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. കരിക്കകം കാവിന്‍കുളങ്ങര സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് കരിക്കകം എറുമല സ്വദേശിയായ വലിയകുട്ടന് എന്ന വിജയകുമാറിനെതിരെ പേട്ട പോലീസിലും കമ്മിഷണര്‍ക്കും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്കി. വീടിന് മുന്നില്‍ നിന്ന പെണ്‍കുട്ടിയെ വിജയകുമാര്‍ അസഭ്യം പറഞ്ഞു.പെണ്‍കുട്ടി എതിര്‍ത്തതോടെ വിജയകുമാര്‍ പെണ്‍കുട്ടിയെ വീടിന് മുന്നില്‍ നിന്നും വലിച്ചിഴച്ച് റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. തുടര്‍ന്ന് പേട്ട പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: