അഹമ്മദാബാദ്: അഞ്ച് വിക്കറ്റിന് മുംബൈയെ തോല്‍പ്പിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം ഗുജറാത്ത് സ്വന്തമാക്കി. മുംബൈ ഉയര്‍ത്തിയ 312 റണ്‍സ് മറികടന്നാണ് ഗുജറാത്തിന്റെ ഐതിഹാസികമായ ജയം. ആദ്യമായാണ് ഗുജറാത്ത് രഞ്ജി കിരീടം നേടുന്നത്.
നായകന് പാര്‍ത്ഥിപ് പട്ടേലിന്റെ 143 റണ്‍സാണ് ഗുജറാത്ത് വിജയത്തില്‍ നിര്‍ണായകമായത്. രഞ്ജി ട്രോഫിയില്‍ മുംബൈയെ തോല്‍പ്പിക്കുന്ന അഞ്ചാമത്തെ ടീം എന്ന റെക്കോര്‍ഡും ഗുജറാത്ത് സ്വന്തമാക്കി. വിക്കറ്റ് നഷ്ടമാവാതെ 47 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് അവസാന ദിനം ബാറ്റിംഗ് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: