കണ്ണൂര്‍: ചാലില്‍ ശ്രീനാരായണവായനശാലയുടെ അനുബന്ധ സ്ഥാപനമായി പ്രവര്‍ത്തിച്ച് വരുന്ന സിആര്‍സിയുടെ സുവര്‍ണജൂബിലി ആഘോഷവും ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ആറാം വാര്‍ഷികവും നാളെ വൈകീട്ട് അഞ്ചിന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും, പ്രൊഫ.മനോജ് പട്ടാനൂര് മുഖ്യപ്രഭാഷണം നടത്തും. സിനിമാ നടന് മനോജ് .െ,ജയന് ചടങ്ങില്‍ അവയവദാതാക്കളുടെ സമ്മതപത്രം സ്വീകരിക്കും. ചികിത്സാ സഹായധനം കൈമാറല്‍ ഗായകന് കാഞ്ഞങ്ങാട് രാമചന്ദ്രന്, പ്ലാസ്റ്റിക് മാലിന്യ ബോധവല്കരണം കെ.പ്രമോദ് എന്നിവര്‍ നിര്‍വ്വഹിക്കും. എന്‍.കെ.സൂരജ് മുഖ്യവിഷയാവതരണം നടത്തും. രാത്രി എട്ടരക്ക് കെപിഎസി അവതരിപ്പിക്കുന്ന ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു നാടകം അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ആര്.നജേഷ്, എന്‍.കെ.സൂരജ്, കെ.പി.ശിവാനന്ദന്, ദാമോദരന്‍ പാറക്കുനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: