ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ ഏഴു മുതല്‍ ഒന്‍പതു ആലപ്പുഴയില്‍ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പാനായി സ്വാഗതസംഘം രൂപീകരണം ഇന്ന് വൈകിട്ട് നാലിന് എസ്ഡിവി ബസന്റ് ഹാളില്‍ നടക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി. എന്‍. ജിനു, വിനോദ് ഉമ്പര്‍നാട് എന്നിവര്‍ അറിയിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ശീധരന്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: