സ്വന്തം ലേഖകന്‍
തൊടുപുഴ: കേന്ദ്ര മന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ പങ്കെടുത്ത പരിപാടിയില്‍ പൂര്‍ണമായ പോലീസ് യൂണിഫോം ധരിക്കാതെയെത്തിയ തൊടുപുഴ സി.ഐ ശ്രീമോന്റെ നടപടിക്കെതിരെ കേന്ദ്ര ഐബി റിപ്പോര്‍ട്ട് നല്‍കും. കേന്ദ്ര മന്ത്രിയെ അപമാനിക്കുന്നതരത്തില്‍ സി.ഐ പെരുമാറിയെന്ന് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നത്. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെത്തിയാല് നടപടിക്കായി സംസ്ഥാന പോലീസ് മേധാവിക്ക് മുന്നിലെത്തും. ഈ സാഹചര്യത്തില്‍ സി.ഐയില്‍ നിന്നും വിശദീകരണം തേടും. സംഭവത്തിന്റെ കൃത്യമായ ഫോട്ടോയും വീഡിയോയും ഉള്ളതിനാല്‍ സി.ഐക്ക് പെട്ടന്ന് ഈ സംഭവത്തില്‍ നിന്നും തലയൂരാന്‍ പറ്റില്ല. സി.ഐക്കെതിരെ ഡിജിപിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: