ചെങ്ങന്നൂര്‍: എംസി റോഡില്‍ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ രാവിലെയും ഉണ്ടായ മൂന്ന് അപകടങ്ങളില്‍ നാലു യുവാക്കള്‍ക്ക് പരിക്ക്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ഐടിഐ ജംഗ്ഷന് സമീപം ഉണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷനില്‍ അരുണോദയത്തില്‍ സന്ദീപ് കുമാര്‍(32)ന് ഗുരുതരമായി പരിക്കേറ്റു. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്നലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11ന് ആഞ്ഞിലിമൂട് ജംഗ്ഷനില്‍ ടോറസ് ലോറിയും ബൈക്കും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരായ തൊടുപുഴ കാഞ്ഞിരമറ്റം ശ്രീനിലയത്തില്‍ വി. കിഷോര്‍(24), എറണാകുളം വടവക്കാട് മോളത്തറയില് അതുല്‍ (23) എന്നിവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ കല്ലിശ്ശേരി പെട്രോള്‍ പമ്പിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മഴുക്കീര്‍ സ്വദേശി പ്രവീണ്‍(24) പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ തലകീഴായി മറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: