വാഷിങ്ങ്ടണ്‍: ഒബാമ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ട്രംപ് ഭരണകൂടം നീക്കിയേക്കും. വാള് സ്ട്രീറ്റ് ജേണലിന് നല്കിയ അഭിമുഖത്തില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.
റഷ്യക്കെതിരായ വിലക്ക്തത്ക്കാലം തുടരും. റഷ്യ നമ്മെ സഹായിക്കുകയാണെങ്കില്‍, വലിയ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വിലക്കുകള്‍ എന്തിനാണ്. ട്രംപ് ചോദിച്ചു.ഭീകരതക്ക് എതിരായ പോരാട്ടത്തിലും അമേരിക്കയുടെ മറ്റു ലക്ഷ്യങ്ങള്‍ നേടാനും റഷ്യ സഹായിച്ചാല്‍ വിലക്കുകള്‍ താന്‍ നീക്കിയേക്കും. ട്രംപ് പറഞ്ഞു.
ജനുവരി20ന് താന്‍ ചുമതലയേറ്റ ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനെ സന്ദര്‍ശിക്കാന്‍ തയ്യാറാണെണന്നും ട്രംപ് പറഞ്ഞു. അമേരിക്കക്ക് എതിരെ റഷ്യയില്‍ നിന്ന് ചില സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നു പറഞ്ഞാണ് ഒബാമ ഭരണകൂടം റഷ്യക്ക് എതിരെ
വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: