കറുകച്ചാല്‍: ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് പഠന ശിബിരം ഇന്ന് രാവിലെ 9 മുതല്‍ കറുകച്ചാല്‍ ചമ്പക്കര ശാരദാ വിദ്യമന്ദിരത്തില് നടക്കും.
താലൂക്ക് പ്രസിഡന്റ് റ്റി. ആര്. രവീന്ദ്രന് അദ്ധ്യക്ഷത വഹിക്കും. ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. സത്യശീലന് ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സെക്രട്ടറി ആര്.എസ് അജിത്കുമാര്‍ ക്ലാസെടുക്കും. സമാപന സഭയില്‍ സംസ്ഥാന രക്ഷാധികാരി കെ.എന്‍.രവീന്ദ്രനാഥ് പ്രഭാഷണം നടത്തും.
മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ശാന്തമ്മ കേശവന്, ജില്ലാ നേതാക്കളായ കെ.കെ തങ്കപ്പന്, കെ.പി മന്മഥക്കുറുപ്പ്, അരവിന്ദാക്ഷന് നായര്‍, ശശിധരക്കുറുപ്പ്, അനില്‍കുമാര്‍, പി.എസ് ഷിബു, കെ.എം സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: