റിയോ ഡി ജനീറോ: ബ്രസീലിൽ ജയിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി 10 പേർ കൊല്ലപ്പെട്ടു. ബ്രസീലിലെ തെക്കു-കിഴക്കന്‍ നഗരമായ നതാലിലുള്ള അല്‍കാക്കസ് ജയിലിലാണ് അക്രമം പൊട്ടി പുറപ്പെട്ടത്. മരിച്ചവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കാണ് ജയില്‍വാസികള്‍ തമ്മില്‍ കലഹമാരംഭിച്ചത്. ജയിലിനുള്ളില്‍ ലഹള തുടങ്ങിയ ശേഷം പോലീസ് ജയിലിനുള്ളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് വിവരം. ഈ വര്‍ഷമുണ്ടാകുന്ന ഏറ്റവും വലിയ മൂന്നാമത്തെ കലാപമാണ് ഇതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: