കൊട്ടാരക്കര: റവന്യൂറിക്കവറിക്ക് എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് നാളെ കൊട്ടാരക്കരയിലെ റവന്യൂ ഓഫീസുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ സ്റ്റാഫ് കൗണ്‍സിലിന്റെ ആഹ്വാനം. ഡെപ്യൂട്ടി തഹസില്‍ദാര്‍ അജിത്ജോയി, മോഹനകുമാരന്‍നായര്‍, പുത്തൂര്‍ വില്ലേജ് ഓഫീസര്‍ ശ്രീജ എന്നിവരെയാണ് സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
പ്രതികളില്‍ ഒരാളെ പിടികൂടിയതല്ലാതെ മറ്റുള്ളവരെ പിടികൂടാന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: