തൊടുപുഴ: ഭാരതീയ വിദ്യാനികേതന്റെ പതിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൊടുപുഴയി ശുഭ പര്യവസാനമായി തിരശ്ശീല വീഴുമ്പോള്‍ തൊടുപുഴ നിവാസിയും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹ സംഘടനാ സെക്രട്ടറിയുമായ എ. ജി. രാധാകൃഷ്ണന് ഇത് ധന്യ നിമിഷം.
ഈ കലോത്സവം തൊടുപുഴയില്‍ നടത്തുവാന്‍ നിശ്ചയിക്കുമ്പോള്‍ മുതല്‍ നാളിതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടേയും അവസാന വാക്ക് അദ്ദേഹത്തിന്റേതായിരുന്നു. വല്ലപ്പോഴും മാത്രമേ തിരിശ്ശീലക്ക് മുന്നിലേക്ക് കടന്നു വന്നിട്ടുള്ളൂവെങ്കിലും തിരശ്ശീലക്ക് പിന്നില്‍ എല്ലാ കമ്മറ്റികളുടേയും പ്രവര്‍ത്തനത്തില്‍ കൃത്യമായ ഉപദേശവും കര്‍ക്കശമായ നിയന്ത്രണവുമായി അദ്ദേഹം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: