തൊടുപുഴ: സംസ്കൃത ഗാനാലാപനത്തിലെ ഒന്നാം സ്ഥാനം തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതനിലേക്ക് എത്തിച്ച് വിഷ്ണു സുധാകരനും ,എസ് ശ്രീലക്ഷ്മിയും കലോത്സവ വേദിയിലെ താരങ്ങളായി.
ആണ് കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തിലാണ് ഇരുവരും ഒന്നാം സ്ഥാനം കൈക്കലാക്കിയത്.ഒരേ ചെസ് നമ്പറിലാണ് ഇരുവരും എച്ച് എസ് വിഭാഗത്തില്‍ മത്സരിച്ചത്.കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ മത്സരിച്ച വിഷ്ണു മൂന്നാം സ്ഥാനം നേടിയിരുന്നു.
വിഷ്ണു പത്താം ക്ലാസ് വിദ്യാര്‍ഥിയും ശ്രീലക്ഷ്മി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്. വാടാനപ്പിള്ളി ചക്കന്‍ വീട്ടില്‍ സുധാകരന് -റീന ദമ്പതികളുടെ മകനാണ് വിഷ്ണു. തളിക്കുളം കുന്നത്ത് സുമേഷ്-ലതിക ദമ്പതികളുടെ മകളാണ് ശ്രീലഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: