10 വര്‍ഷത്തിനിടയിലെ മികച്ച റാങ്കിങ്ങില്‍ ഇന്ത്യ. പുതിയ പട്ടിക അനുസരിച്ച് ഇന്ത്യയുടെ ഫിഫ റാങ്കിങ് 129 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിലെ ഏറ്റവും മികച്ച റാങ്കിങ് ആണിത്. രണ്ടു വര്‍ഷത്തിനിടെ റാങ്കിങ്ങില്‍ ഇന്ത്യ 42 സ്ഥാനം കയറി.
22 മണിക്കൂര്‍ സാംസംങ് മേധാവിയെ ചോദ്യംചെയ്തു. അഴിമതിക്കേസില്‍ പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവിയെ 22 മണിക്കൂര്‍ ചോദ്യം ചെയ്തു. അറസ്റ്റു വാറന്റ് പുറപ്പെടുവിക്കണമോ എന്ന് അടുത്ത ദിവസം തീരുമാനിക്കും.
48 ടീമുകള്‍ ഇനി ഫുട്ബോള്‍ ലോകകപ്പിന്. 2026 ഫിഫ ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്താനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നിര്‍ദേശം ചൊവ്വാഴ്ച ചേര്‍ന്ന ഫിഫ കൗണ്‍സില്‍ ഏകപക്ഷീയമായി അംഗീകരിച്ചു.
60 ഇന്ത്യക്കാര്‍ ദമ്മാം ജയിലില്‍. സൗദിയില്‍ നിരോധിച്ച നാര്‍കോട്ടിക് ഘടകങ്ങളടങ്ങിയ മരുന്നു കൊണ്ട് വന്നതിന്റെ പേരില്‍ വിമാനത്താവളത്തില്‍ പിടിക്കപെട്ട 60 ല്‍പരം ഇന്ത്യക്കാര്‍ ദമ്മാം ജയിലുണ്ടെന്ന് ജയില്‍ മോചിതനായ വെങ്കിടേഷ് മൂര്‍ത്തി പറഞ്ഞു.
92 റണ്‍ ജയം. പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 92 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റിന് 268 റണ്ണെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: