ചങ്ങനാശേരി: എസ്.ബി കോളജ് അലുംമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 26ന് വൈകിട്ട് 5.30ന് എസ്.ബി കോളജിലെ ആര്‍ച്ച് ബിഷപ് കാവുകാട്ട് ഹാളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമം സംഘടിപ്പിക്കും. സംഗമത്തില്‍ 1967 സുവര്‍ണ്ണജൂബിലി ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ ആദരിക്കും. സംഗമത്തോടനുബന്ധിച്ച് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഗമത്തിനെത്തുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘാടകസമിതിയുമായി ബന്ധപ്പെടണമെന്ന് അലുംമ്നി അസോസിയേഷന് പ്രസിഡന്റ് മാത്യു ജോസ് തരകന്‍പറമ്പില്‍ അറിയിച്ചു. ഫോണ്‍: 9544658314, 9446401719, 9349506717.
പ്രതികരിക്കാൻ ഇവിടെ എഴുതുക: