നെടുമ്പാശ്ശേരി: ചെറുകിട ഓഹരി ഉടമകളെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോഡില്‍ ഉള്‍പ്പെടുത്തണമെന്ന് ഷെയര്‍ഹോള്‍ഡേഴ്സ് ഓര്ഗനൈസേഴ്ഷ്യന് ഓഫ് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സോഷ്യല്‍) ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി അസീസി സ്കൂളില്‍ ചേര്‍ന്ന എയര്‍പോര്‍ട്ട് ചെറുകിട ഷെയര്‍ ഹോള്‍ഡേഴ്സിന്റെ സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. കൂടാതെ ചെങ്കല്‍ തോട് നവീകരിച്ച് എയര്‍പോര്‍ട്ട് സീപോര്‍ട്ട് ജലപാത പ്രാവര്‍ത്തികമാക്കുക, വീടും സ്ഥലവും നഷ്ട്ടപ്പെട്ടവര്‍ക്ക് ജോലി ഉറപ്പ് വരുത്തുക, ഓഹരി ഉടമ സംഘടനക്കുള്ള ഓഫീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
എയര്‍പോര്‍ട്ട് പ്രതിനിധി സമ്മേളനം സംഘടന പ്രസിഡന്റ് എ.കെ നസീര്‍ ഉദ്ഘാടനം ചെയ്തു. അനവര്‍ സാദത്ത് എംഎല്‍എ, മുന്‍ എംഎല്‍എ മുഹമ്മദാലി, പഞ്ചായത്ത് പ്രിസിഡന്റ് മിനി എല്‍ദോ, ദേവസികുട്ടി പടയാട്ടില്‍ , കെ.പി സുമേഷ്, പഞ്ചായത്തംഗം ബീന പൗലോസ്, റഫ. ഫാ.ജോര്‍ജ് വിതയത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: