ഇസ്താംബുൾ: ടർക്കിഷ് എയർലൈൻസിന്റെ ചരക്ക് വിമാനം തകർന്ന് വീണ് 32 മരണം. കിർഗിസ്ഥാനിലെ മനാസ് എയർപോർട്ടിനു സമീപമാണ് വിമാനം തകർന്ന് വീണതെന്ന് കിർഗിസ്ഥാൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ നിന്നും ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം തകർന്ന് വീണതിനെ തുടർന്ന് പ്രദേശത്തെ 15ഓളം വീടുകൾ തകർന്നിട്ടുണ്ട്. ടർക്കിഷ് എയർലൈൻസിന്റെ ചരക്ക് വിമാനങ്ങളിലൊന്നായ ബോയിങ്747ആണ് തകർന്ന് വീണത്. വിമാനം തകർന്നതിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: