ലണ്ടൻ; ബ്രിട്ടനിലെ വെസ്റ്റ് കണ്ട്രി പ്രദേശത്തെ കടൽ തീരത്ത് 10 ഡോൾഫിനുകളെ ചത്ത നിലയിൽ കണ്ടെത്തി. തുടർച്ചയായിട്ടുള്ള അഞ്ച് ദിവസങ്ങളിലാണ് ഇവകളെ കണ്ടെത്തിയത്.
മലിനീകരണം, രോഗങ്ങൾ, മീൻ പിടുത്ത വല എന്നിവയാണ് ഡോള്‍ഫിനുകളുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കടലിൽ മനുഷ്യരുടെ അമിതമായ മാലിന്യ നിക്ഷേപം, മീൻ പിടുത്തം ഇവകളുടെ ആവാസ്ഥ മേഖലയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇവകളെ രോഗങ്ങൾക്ക് അടിമകളാക്കുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം ഡോക്ടർമാർ അഭിപ്രായപ്പെട്ടത്.
കഴിഞ്ഞ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ക്രോൺവാൾ മേഖലയിൽ മാത്രം 61 ഡോൾഫിനുകൾ, നിരവധി നീലത്തിമിംഗലങ്ങൾ മറ്റ് മത്സ്യയിനങ്ങൾ ചത്തതായിട്ടാണ് വൈൽഡ് ലൈഫ് ട്രസ്റ്റ് റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: