വടകര: തിരുവള്ളൂര്‍ വെള്ളൂക്കരയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ ചാരായവും വാഷും,വാറ്റുപകരണങ്ങളും പിടികൂടി .രണ്ടു പേര് അറസ്റ്റിലായി. തിരുവള്ളൂര്‍ പുനത്തില്‍ പൊയില്‍ ശിവദാസന്‍ (30),തിരുവള്ളൂര്‍ വെള്ളൂക്കര കേളോത്തു ബാലകൃഷ്ണന്എന്നിവരെയാണ് വടകര എസ് .ഐ.കെ.പി.ജിജേഷും സംഘവും അറസ്റ്റു ചെയ്തത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് വെള്ളൂക്കര പുഴയോരത്തിനു സമീപം തച്ചര്‍കണ്ടി പറമ്പില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.കൂരിരുട്ടില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പോലീസ് പിറകെ ഓടി കീഴ്പ്പെടുത്തുകയായിരുന്നു.വാറ്റു കേന്ദ്രത്തില്‍ നിന്നും മൂന്ന് ലിറ്റര്‍ വ്യാജ ചാരായവും,ആറു ലിറ്റര്‍ വാഷും,വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.ശിവദാസന്‍ നേരത്തെ മറ്റൊരു അബ്കാരി കേസ്സിലും പ്രതിയാണ്.റെയ്ഡില്‍ സി.പി.ഒ.മാരായ സിജേഷ്,നിശാന്ത്,സിബീഷ് എന്നിവരും പങ്കെടുത്തു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: