കൊയിലാണ്ടി: ഭാരതത്തിന്റെ സംസ്കാരം സേവനത്തിലൂന്നിയതാണെന്ന് പ്രൊഫ. റിച്ചാര്‍ഡ്ഹേ എംപി പറഞ്ഞു. കൊയിലാണ്ടി സേവാഭാരതിയുടെ അയ്യപസേവാ കേന്ദ്രത്തിന്റേ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡല, മകര വിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പഭക്തര്‍ക്ക് അന്നദാനം, വിശ്രമകേന്ദ്രം, ശൗചാലയം, എന്നിവ സൗജന്യമായി നല്കുന്ന അയ്യപ്പസേവാകേന്ദ്രം കഴിഞ്ഞ നവംബര്‍ 15നാണ് കൊയിലാണ്ടി മനടയത്ത് പറമ്പ് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് മുന്‍വശത്ത് ആരംഭിച്ചത്. ആയിരക്കണക്കിന് ഭക്തര്‍ക്ക് സഹായമേകി. 63ദിവസം 24 മണിക്കൂറും പ്രവര്‍ത്തിച്ച അയ്യപ്പസേവാകേന്ദ്രം സമൂഹസദ്യയോടെ അവസാനിച്ചു. കെ.കെ. മുരളി അധ്യക്ഷത വഹിച്ചു.
മുകുന്ദന് പി.പി. മുഖ്യാതിഥിയായിരുന്നു. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടരി ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണവും കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ശാന്താനന്ദ സരസ്വതി അനുഗ്രഹ ്രപഭാഷണവും നടത്തി.
ശിവന്, അഡ്വ. വി.സത്യന്,ഈറോഡ് രാജന് , കൗണ്‍സിലര്‍ കനക ചെറിയമങ്ങാട്, സുധകാവുങ്കല്(വാര്ഡ്മെമ്പര്) രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വി.എം. മോഹനന് സ്വാഗതവും രജി കെ.എം. നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: